Kshanaprabhachanchalam By K Surendran Dc Books ജീവിതം എന്ന അനുഭവാവിഷ്‌കാരത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് നിമഗ്നരായവരാണ് അനുരാധയും പ്രസേനനും. അവരുടെ സാഹിത്യാഭിരുചികൾ ഒന്നായിരുെന്നങ്കിലും കലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പലപ്പൊഴും സമാന്തരമായി നീങ്ങിനീങ്ങിപ്പോയി. അതോടെ സംഭവിച്ചുപോയ ചില സങ്കീർണ്ണതകളിൽ തെന്നിയും തെറിച്ചും നീങ്ങുകയാണ് അവരുടെ മനസ്സുകളും. ഒടുക്കം, ഏത് സ്‌നേഹവചസ്സുകളാണ് തങ്ങൾക്ക് അവലംബമാകുന്നതെന്ന് കണ്ടെത്തുകയാണവർ. ഇടത്തരം മനുഷ്യരുടെ ഉള്ളുതുറക്കൽ ഹൃദയാവർജ്ജകമായി ചിത്രീകരിക്കുന്ന ഒരു നോവൽ.