Kshanikam Pakshe O.N.V.Kurup Dc Books ഒരുതരി മണ്ണിനു നനവേകുന്ന ജലകണികയാകാൻ കൊതിക്കുന്ന മനുഷ്യൻ അടിമുടി കവിയാണ്. മണ്ണിലെ ജലസ്പർശത്തിന്റെ മുഗ്ദ്ധതയിൽ കോരിത്തരിക്കുന്ന കവി അടിമുടി മനുഷ്യനും. മണ്ണും ജലവും മനുഷ്യനും തമ്മിലുള്ള ജൈവരസതന്ത്രമാകട്ടെ അനാദിമദ്ധ്യാന്തമായ കാലത്തിന്റെ അനുസ്യൂതിയുടെയും നിലനില്പിന്റെയും മൂലവും. കവി നിരന്തരമന്വേഷിക്കുന്നതും ഈ സത്യത്തെയാണ്. ഊഷരതയിലെ ജലസ്പർശമായി മലയാളത്തിന്റെ കാവ്യസ്പർശമായി മാറിയ ഒ എൻ വി യുടെ കവിതകൾ.