Kuttikalkku Indiacharithram Mali Madhavan Nair V Dc Books പ്രശസ്ത ബാലസാഹിത്യകാരനും പണ്ഡിതനുമായിരുന്ന മാലിയുടെ 'കുട്ടികൾക്ക് ഇന്ത്യാചരിത്രം' എന്ന കൃതിയുടെ പരിഷ്‌കരിച്ച പതിപ്പ്. നമ്മുടെ നാടിന്റെ ചരിത്രകഥ കുട്ടികൾക്ക് ആസ്വാദ്യകരമാകുംവിധം സരസവും ലളിതവുമായി പറഞ്ഞിരിക്കുന്നു. ഒരേസമയം ചരിത്രം വായിച്ചുവെന്നും കഥ കേട്ടുവെന്നും തോന്നുന്നതിൽ സംശയമില്ല. അതുതന്നെയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും. മാലിയുടെ ഇതിഹാസ പുരാണകഥകൾ വായിച്ചുരസിച്ചിട്ടുള്ളവർക്ക് അതേ കൗതുകമുണർത്തുന്ന ഒരു പുസ്തകം.