ആരോഗ്യവും അഴകും തികഞ്ഞൊരു കുഞ്ഞ്. അതെല്ലാ മനുഷ്യരു ടെയും ഒരു സ്വപ്നമാണ്. പണ്ടൊക്കെ പ്രസവം അങ്ങ് സംഭവിക്കുകയായിരുന്നു. അതിലെ തെറ്റും ശരികളും ഒന്നും അറിയാതെതന്നെ. എന്നാൽ ഇന്നുവേണ്ടത്, ഇതിനു പുറകിലെ ശാസ്ത്രവും ശരിയും തെറ്റും എല്ലാം അറിഞ്ഞു പെരുമാറുന്ന ഒരു തലമുറയെയാണ്. അതിനുള്ള ശ്രമമാണ് ഈ പുസ്തകം. കൗമാരക്കാർ മുതൽ സ്വന്തം കുഞ്ഞിനെ ലാളിക്കാൻ കൊതിക്കുന്ന അച്ഛനമ്മമാർക്കും മുത്തശ്ശി- മുത്തശ്ശന്മാർക്കും വരെ അറിയേണ്ട കാര്യങ്ങൾ ലളിതമായി എന്നാൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല!