അനുഭവങ്ങൾക്കും അപ്പുറം ജീവിതത്തെപ്പറ്റിയുള്ള വീക്ഷണങ്ങൾ ആണ് ഇത്തവണ പ്രശാന്തിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം. വിജയവും പരാജയവും വാശിയും കുശുമ്പും ഉൾപ്പെടെ നിത്യജീവിതത്തിൽ നമ്മൾ എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നങ്ങളെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. സൂക്ഷ്മമായ നിരീക്ഷണം, ആഴത്തിലുള്ള ചിന്ത, നിറഞ്ഞു നിൽക്കുന്ന നർമ്മബോധം, എളുപ്പമുള്ള ഭാഷ... ഇതൊക്കെക്കൊണ്ട് ഈ പുസ്തകം സമ്പുഷ്ടമാണ്