ഒരേ കിടക്കയില്‍ വിദൂരങ്ങളായ രണ്ടു ദ്വീപുകള്‍ രൂപം കൊള്ളുന്നതിന്റെ ആഖ്യാനസവിശേഷതയും ടെസ്സ എന്ന യുവതിയും മേഴ്‌സി എന്ന പെണ്‍പൂച്ചയും തമ്മിലുള്ള വിചിത്ര ബന്ധവുമെല്ലാം ചേര്‍ന്ന് ദാമ്പത്യമെന്ന പതിവുസങ്കല്‍പ്പത്തെ അട്ടിമറിക്കുന്ന ‘ഹിഡുംബന്‍,’ പുതിയ ബാല്യങ്ങള്‍ക്ക് സൈബര്‍കാലം കാത്തുവെക്കുന്ന ഭീതികള്‍ക്കും ഭീഷണികള്‍ക്കും പ്രകൃതിയുടെ വാത്സല്യവിരലുകള്‍ അഭയമാകുന്നത് ഒരച്ഛനിലൂടെയും മകളിലൂടെയും പറഞ്ഞനുഭവിപ്പിക്കുന്ന ‘മാന്‍കുട്ടികള്‍ പുല്ലുതിന്നുമ്പോള്‍’ ഇഷ്ടവും അനിഷ്ടവും ഭയവും കൗതുകവും ആളുകളില്‍ നിറച്ചുകൊണ്ട് ഒരു ഗ്രാമത്തിലെത്തുന്ന അപരിചിതനിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും സാദ്ധ്യതകളും എടുത്തുകാട്ടുന്ന ‘നേരം വെളുക്കട്ടെ’ എന്നീ കഥകളുള്‍പ്പെടെ, പെരുംപ്രവാഹം, ഇര, നൊസ്റ്റാള്‍ജിയ എന്ന പുതിയ രാജ്യം, വാസനത്തൈലം… തുടങ്ങി ഏതൊക്കെ അനുഭവങ്ങളിലേക്കും ഏതേതു വിഷയങ്ങളിലേക്കും ഒഴുകിപ്പരന്നാലും ഒടുവില്‍ മനുഷ്യസ്‌നേഹമെന്ന സമുദ്രത്തിലേക്കെത്തിച്ചേരുന്ന പത്തു രചനകള്‍.