കടല്‍ പറയുന്നത് കടലിനെ ശ്രദ്ധിക്കുന്നവര്‍ക്ക് വ്യക്തമായി കേള്‍ക്കാം. ഞാന്‍ കറുക്കുന്നില്ല. നീലവര്‍ണ്ണം പ്രാപിക്കുന്നില്ല. -മാധവിക്കുട്ടി നാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം