Magical Illusion Raju Kanjirangad Mankind Publication അതിപുരാതനമായ ഒരു ഗ്രന്ഥത്തെ ചുറ്റിപ്പറ്റിയാണ് മാജിക്കൽ ഇല്യൂഷൻ എന്ന നോവൽ വികസിക്കുന്നത്. അതിലെ നിഗൂഢമായ ലിഖിതങ്ങളിൽനിന്ന് വായിച്ചറിഞ്ഞ നിധിതേടി ഒരദൃശ്യ ശക്തിയുടെ പ്രേരണയാൽ ജമിതനായ ഒരു യുവാവിന് യാത്രയിലൂടെ ഉണ്ടാകുന്ന തീവ്രമായ അനുഭവമാണ് ഇതിവൃത്തം. അത്യന്തം സാഹസികവും ആകാംക്ഷാഭരിതവുമാണ് യുവാവിൻ്റെ ഓരോ ചുവടുവെയ്പും മായാജാലത്തിൻ്റെ വലയത്തിലെന്ന പോലെ തൻ്റെ ചിന്തകളെയും ലക്ഷ്യത്തെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ പിന്നാലെ അയാൾ യാത്ര തുടരുന്നു. അതികഠിനമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് മായികമായ ലോകത്തിലൂടെ സഞ്ചരിച്ച് ഒടുവിൽ അയാൾ എത്തിച്ചേരുന്നത് ഒരു മഹത്തായ സത്യത്തിലേക്കാണ്, ഈ സാഹസിക യാത്രയുടെ പര്യവസാനം ആ പുസ്തകം വെളിപ്പെടുത്തുന്നത് മനുഷ്യകുലത്തിനാകെ പ്രയോജനകരമായ അമൂല്യമായ ഒരു ജീവിത പാഠമാണ്. വ്യാമോഹങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യത്തിലേക്ക് വായനക്കാരെ കൈപിടിച്ചുയർത്തുന്ന ചിന്തോദ്ദീപകമായ ഒരു നോവലാണ് മാജിക്കൽ ഇല്യൂഷൻ.