Malappuram By M.M.Akbar Olive Publication "എം എം അക്ബർ എഴുതിയിട്ടുള്ള 'മലപ്പുറം: കേട്ടറിഞ്ഞതല്ല ജീവിച്ചറിയേണ്ടത് എന്ന പുസ്‌തകം ആഴത്തിൽ മനസ്സിലാക്കുകയും പഠിക്കേണ്ടതുമായ ഒരു ഗ്രന്ഥമാണ്. ഗവേഷകർക്കും അധ്യാപകർക്കും മാധ്യമപ്രവർത്തകർക്കും പൊ തുപ്രവർത്തകർക്കും കേരളത്തിൻ്റെ സാമൂഹികചരിത്രത്തിൽ താൽപര്യമുള്ള സാധാരണ വായനക്കാർക്കും ഇത് പ്രയോജനപ്പെടും. വിഷയങ്ങളുടെ വ്യാപ്തി, ചരിത്രസംഭവങ്ങളെ പരസ്‌പരം ബന്ധപ്പെടുത്തി പരിശോധിക്കുന്ന രീതി, പൊ തുബോധത്തിൽ പതിഞ്ഞ ധാരണകളെ വസ്‌തുനിഷ്‌ഠമായ അന്വേഷണത്തിന് വിധേയമാക്കാനുള്ള ശ്രമം എന്നിവ ഈ പുസ്‌തകത്തെ ശ്രദ്ധേയമാക്കുന്നു.