ഏതു ഭാഷയും ചേതോഹരമായി കൈകാര്യം ചെയ്യുന്നതിന് പദശുദ്ധിയിലും വാക്യശുദ്ധിയിലും പ്രത്യേകശ്രദ്ധ കൂടിയേ തീരൂ. വ്യാകരണപാഠങ്ങളുടെ കണിശമായ പ്രയോഗത്തിലൂടെ നിങ്ങളുടെ വരമൊഴിയെ കൂടുതൽ തെളിമയും ആർജവവുമുള്ളതാക്കാൻ സാധിക്കും. ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നതിനൊപ്പം, സുഗമമായ ആശയപ്രകാശനത്തിനും അർഥഗ്രഹണത്തിനും വഴിയൊരുക്കുന്ന വ്യാകരണനിയമങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായി ചർച്ചചെയ്യുന്ന ഈ പുസ്തകം, ഉദാഹരണങ്ങളാലും അഭ്യാസങ്ങളാലും അനുബന്ധ പഠനപ്രവർത്തനങ്ങൾക്കുള്ള നിർദേശങ്ങളാലും സമ്പന്നമാണ്.