Malayalathinte Vidhyalaya Kavithakal Olive Publication പല കാലഘട്ടങ്ങളിലായി മലയാളത്തിൽ എഴുതപ്പെട്ട വിദ്യാലയ കവിതകളുടെ തെളിച്ചം മുറ്റിനിൽക്കുന്ന സമാഹാരം. നോവും നനവുമൂറുന്ന ഓർമ്മകളായി ആസ്വാദക ലക്ഷങ്ങൾ ചൊല്ലിപ്പതിഞ്ഞ രചനകൾ മുതൽ പുതിയ കാലഘട്ടത്തിന്റെ മണ്ണും മനവും, കുസൃതിയും പിണക്കവും, തല്ലും തലോടലുമെല്ലാം ഇഴയടുപ്പം ചേർന്നു നിൽക്കുന്ന വിദ്യാലയ വിശേഷങ്ങൾ സ്പന്ദിക്കുന്ന കൃതി. ഒന്നിനൊന്നു വ്യത്യസ്‌തമായ സൗന്ദര്യങ്ങൾ ഈടുറ്റവിധം തുന്നിച്ചേർത്തിരിക്കുന്ന ഈ കൃതി, മലയാള കവിത ഒഴുകിയെത്തിയ നിലങ്ങൾ തേടിപ്പോകുന്ന ചരിത്രകുതുകികളോടും കൈകോർക്കുന്നു.