സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളെ കേന്ദ്രമാക്കി ജീവിതത്തിന്റെ അനിശ്ചിത ത്വവും വിധിവൈപരീത്യവുമൊക്കെ ലളിത മായ ഭാഷയില്‍ അവതരിപ്പിക്കുന്ന കഥകള്‍. പ്രതിസന്ധികളും വിഷമവൃത്തങ്ങളും നിറഞ്ഞ മാനുഷികജീവിതത്തെ നര്‍മ്മത്തില്‍ ചാലിച്ച ഭാഷയില്‍ ആവിഷ്‌കരിക്കുന്ന മാല്‍ഗുഡി കഥകളുടെ സമാഹാരം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അനുവാചകഹൃദയത്തില്‍ പതിയുകയും ചെയ്യുന്ന 32 കഥകള്‍.