Mani Muzhangunnath Aarkkuvendi By Ernest Hemingway National Books യുദ്ധം മനുഷ്യൻ്റെ ജീവിതത്തിൽ വരുത്തിവയ്ക്കുന്ന മുറിവുകളുടെയും സ്നേഹത്തിന്റെ അതിരുകളില്ലാത്ത ശക്തിയുടെയും കഥ. സ്‌പാനിഷ് ആഭ്യന്തരയുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ, റിപ്പബ്ലിക്കൻസേനയ്ക്കുവേണ്ടി ഒരു പാലം തകർക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്ന അമേരിക്കൻ യുവാവ് റോബർട്ട് ജോർഡൻ്റെ ജീവിതത്തിലെ നിർണ്ണായകമായ ഏതാനും ദിവസങ്ങളിലൂടെയാണ് ഏണസ്റ്റ് ഹെമിങ്‌വേ ഈ മഹത്തായ നോവൽ വികസിപ്പിക്കുന്നത്. ലളിതവും തീക്ഷ്‌ണവുമായ ഭാഷയിൽ മനുഷ്യൻ്റെ ധൈര്യം, ഭയം, സൗഹൃദം. പ്രണയം, ത്യാഗം, മരണം എന്നിവയെ അസാധാരണമായ ആഴത്തിൽ ആവിഷ്കരിക്കുന്ന ഈ ക്ലാസ്സിക് നോവൽ മനുഷ്യൻ മറ്റൊരു മനുഷ്യൻ്റെ ജീവിതത്തോടും വിധിയോടും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനശ്വരമായ ഒരു മാനവികധ്യാനമാണ്