Maniyan | മണിയൻ | Mankind Publication "വന്നതും വരച്ചതും വരുതിയിലാക്കിയതും നിങ്ങളായിരുന്നു. വരച്ച വരകളിലൊക്കെയും പുറംപോക്കായിപ്പോയത് ഞങ്ങളും." ഇവിടെ ഈ മനുഷ്യർ ഇനിയും നടക്കും. പെയ്തൊഴിഞ്ഞുപോകാത്ത ദുരിതക്കയങ്ങളൊക്കെയും ജീവിതമാക്കി, വെറ്റിലമുറുക്കി ചുവന്ന ചുണ്ടുകളിൽ ചിരിയമർത്തി, നടന്നുതീർത്ത കാലങ്ങളൊക്കെയും അനുഭവത്തിന്റെ ചൂളയിൽ എരിഞ്ഞിട്ടും വെന്തുതീരാതെ അവശേഷിക്കുന്ന മണ്ണറിഞ്ഞ മനുഷ്യരായി... അതിരിലും അധികാരത്തിലും പുറത്തുനിൽക്കേണ്ടിവന്ന മനുഷ്യർ, അരുകിലേക്കരുകിലേക്ക് അടിമപ്പെട്ട മനുഷ്യർ, പരാതികളും പരിഭവങ്ങളുംകൊണ്ട് ആരുടെയും ഉറക്കം കെടുത്താത്ത മനുഷ്യർ. മുത്തങ്ങയും കടന്ന് ഇന്നും ജീവിക്കുന്ന മനുഷ്യർ. ഇത് അവരുടെ കഥയാണ്.