മഞ്ഞുപരപ്പിലൂടെ ഒറ്റയ്ക്ക് നീങ്ങുന്ന മഞ്ഞുപുലിയുടെ ദൃശ്യം അപൂർവ്വമായ ദർശനസൗഭാഗ്യമാണ്. 1973-ൽ സെൻ വിദ്യാർത്ഥിയും പരിസ്ഥിതിപ്രേമിയുമായ പീറ്റർ മാത്തിസൻ മഞ്ഞുപുലിയെ ഒരുനോക്കു കാണുവാനായി നേപ്പാളിലെ ദുർഘടമായ പർവ്വതനിരകളിലേക്ക് യാത്ര തിരിച്ചു. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം കേവലമൊരു യാത്രയെന്നതിലുപരി സ്വന്തം അസ്തിത്വത്തിന്റെ പൊരുൾ തേടൽകൂടിയായിരുന്നു അത്. യാത്രാവിവരണമെന്നതിലുമപ്പുറം ആത്മീയമായും ദാർശനികവുമായി നിരവധി അടരുകൾ ഉള്ളിലൊളിപ്പിക്കുന്ന അതിവിശിഷ്ടമായ കൃതിയുടെ മികച്ച വിവർത്തനം.