സമുദായ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ സംഭവബഹുലവും ത്യാഗനിർഭരവുമായ ജീവചരിത്രം. കേരളീയ സമൂഹത്തിൽ നിർണായക ശക്തിയായ നായർസമുദായത്തെ സംഘടിപ്പിച്ച് വിദ്യാഭ്യാസപരമായി സമുദ്ധരിച്ച മഹാനായ മന്ന ത്തിന്റെ ജീവചരിത്രം ആധുനികകേരളത്തിൻ്റെ ചരിത്രംകൂടി യാണ്. രാജ്യപുരോഗതിക്ക് സമുദായ പുരോഗതി അത്യന്താ പേക്ഷിതമാണെന്ന് മനസ്സിലാക്കിയ ക്രാന്തദർശിയായ സമുദായ പരിഷ്കർത്താവായിരുന്നു മന്നം. ഡോ. എൻ. ചന്ദ്രശേഖരൻ നായർ രചിച്ച മന്നത്തിൻ്റെ ഈ ജീവചരിത്ര കൃതി കേരള ചരിത്രത്തിന്റെ ഇന്നലെകളെക്കുറിച്ച് മനസ്സിലാക്കാൻ നമ്മെ സഹായിക്കും.