Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manorama Year Book Malayalam 2026
MRP ₹ 240.00 (Inclusive of all taxes)
₹ 220.00 8% Off
₹ 60.00 delivery
In stock
Delivered in 4 working days
  • Share
  • Format :
    Paperback
  • Publisher :
    Manorama Books
  • Language :
    Malayalam
Description

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പൊതുവിജ്ഞാന പുസ്തകമായ മനോരമ ഇയർബുക്കിന്റെ സ്വതന്ത്ര മലയാളം പതിപ്പ്. ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പൊതുവിജ്ഞാന ശേഖരം. കേരള പിഎസ് സി ഉൾപ്പെടെ വിവിധ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് ആഴത്തിലുള്ള പഠനം സാധ്യമാക്കുംവിധമാണ് ഇയർബുക്കിന്റെ ഉള്ളടക്കം. 2026ൽ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 70 വർഷമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിന്റെ വളർച്ചയും ഭാവിവീക്ഷണവും വിശദമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളുമായാണ് മനോരമ ഇയർബുക്ക് (മലയാളം) 2026 എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആസൂത്രണബോർഡ് വൈസ് ചെയർപഴ്സൻ പ്രഫ. വി.കെ.രാമചന്ദ്രൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, എം.ബി.രാജേഷ്, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, പി.പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, ഐഎഎസ്, കെഎഎസ് ഉദ്യോഗസ്ഥർ എന്നിവരുടെ ലേഖനങ്ങൾ ഇയർബുക്കിൽ വായിക്കാം. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രത്യേക അഭിമുഖവും മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ.വി.അനന്ത നാഗേശ്വരൻ, പ്രഫ,മാധവ് ഗാഡ്ഗിൽ, ഡോ.വി.കെ.വിജയകുമാർ തുടങ്ങി നിരവധി വിഷയവിദഗ്ധരുടെ ലേഖനങ്ങളും ഇയർബുക്കിലുണ്ട്. ആഴക്കടൽഖനനം, ഗ്രീൻ ഇക്കോണമി, മലിനീകരണം, ആർട്ടിഫിഷൽ ഇന്റലിജൻസും ഡേറ്റസുരക്ഷയും, ആഗോളവായ്പനയം, അതിർത്തിതർക്കങ്ങൾ തുടങ്ങി ആനുകാലിക പ്രസക്തമായ വിഷയങ്ങളിലെ വിശകലനങ്ങളും ഇയർബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പോയവര്‍ഷത്തെ കറന്റ് അഫയേഴ്സ് മാസം തിരിച്ച് അവതരിപ്പിച്ചിട്ടുമുണ്ട്.

Customer Reviews ( 0 )