മാജിക്കിന്റെ മാന്ത്രികനിലവറകളുടെ ഉൾപ്പുരാണമാണ് അത്യന്തം രസകരമായ സംഭവങ്ങളിലും വിവരണങ്ങളിലും കൂടി ഇവിടെ അനാവൃതമാകുന്നത്. പലരും പിന്തുടർന്നുപോന്ന പതിവുകളിൽനിന്നു മാറി, അനേകം ചെറിയ അധ്യായങ്ങളിലൂടെ പറഞ്ഞുപോകുന്ന കഥകളുടെയും സംഭവങ്ങളുടെയും ആഖ്യാനം അത്യന്തം കൗതുകപ്രദമായാണ് നിർവഹിച്ചിട്ടുള്ളത്. ലളിതവും സുഗ്രഹവുമായ ഭാഷ, അനുവാചകനിൽ അടുത്തതെന്ത് എന്ന ചോദ്യം ഉൽപാദിപ്പിക്കാൻ പോന്ന പ്രതിപാദനശൈലി, ഇതൊക്കെ ഈ കൃതിയെ വായനക്കാർക്ക് പ്രിയതരമാക്കുന്നുണ്ട്. അടൂർ ഗോപാലകൃഷ്‌ണൻ