തിരിഞ്ഞൊന്നു നോക്കുമ്പോൾ എന്തെല്ലാമാണ് കാണുന്നത് - സ്മരണകൾ സ്മാരകങ്ങളാക്കിയ കവി ദേവദാസ്, അമ്മയെപ്പോലെ കരുതിയ ചേച്ചി രാധ, മക്കൾക്കുവേണ്ടി ജീവിച്ച അച്ഛൻ, എന്തിനോ വേണ്ടി എല്ലാം വാരിക്കൂട്ടാൻ തുടങ്ങിയ പുരുഷൻ ചേട്ടൻ... ഇങ്ങനെ ജ്വലിക്കുന്ന എത്ര എത്ര മനുഷ്യർ! എന്നാലും ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഒരാൾ മാത്രം ഒറ്റപ്പെട്ടു നിൽക്കുന്നു -കവി. ഒരു കാലഘട്ടത്തിന്റെ ചരിത്ര മായ കവി. എന്തെല്ലാം വിവാദങ്ങളാണ് കവിയെ ചുറ്റിപ്പറ്റി നടക്കുന്നത്! അതിനെല്ലാം വിരാമമിടാൻ മായമ്മയുടെ ഒരേയൊരു മാർഗം കവിയുടെ സത്യസന്ധമായ ചരിത്രമെഴുതുകയായിരുന്നു. ആ ചരിത്രമാണ് ഹൃദയംഗമമായി, കലാപരമായ സത്യസന്ധതയുടെ വാങ്മയശില്പമായി മനസ്സിൽ തങ്ങി നിൽക്കുന്നത്. കെ. സുരേന്ദ്രന്റെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിലൊന്ന്