മന്മോഹന് എന്ന യുവാവ് കൊല്ലപ്പെട്ടു; അയാളുടെ കാമുകി നര്‍ത്തകിയായ നീലിമയെയും അവളുടെ സ്നേഹിത പൂര്‍ണ്ണിമയെയും കാണാതായിരിക്കുന്നു. കൊലപാതകത്തിലും യുവതികളുടെ തിരോധാനത്തിലും ശബരീനാഥിന്റെ മകന് വിമലിന് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. മന്മോഹന്റെ കാറിനടുത്തുനിന്നു കണ്ടെടുത്ത ഓവര്‍കോട്ട് വിമലിന്റേതാണ്. കേസന്വേഷിക്കാന്‍ ഡിറ്റക്ടീവ് ജയറാമെന്ന സമര്‍ത്ഥനായ കുറ്റാന്വേഷകനെത്തുന്നു. വിമലിനെ കാണാതായെന്ന വാര്‍ത്ത പരന്നു. ഒടുവില്‍ കോടീശ്വരനായ മിര്കാസിമിനെയും വിമലിനെയും വിലങ്ങണിയിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മനുഷ്യര്‍ക്ക് ഒന്നും മനസ്സിലായില്ല. പ്രശസ്ത കുറ്റാന്വേഷണനോവല്‍ രചയിതാവ് വേളൂര്‍ പി.കെ. രാമചന്ദ്രന്റെ പുസതകം