Maravikkoru Marunnu Marakkanum Dr.Sibin S Mankind Publication മറവിയെ ചൊല്ലി പരിഭവം പറയുന്നവരാണ് നമ്മൾ ഓരോരുത്തരും. അസുഖം മൂലമോ പ്രായം മൂലമോ അല്ലാതെയുള്ള ഇത്തരം മറവികൾക്ക് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ എല്ലായ്‌പ്പോഴും മറവി ഒരു പ്രശ്നക്കാരനാണോ? എല്ലാ ഓർമ്മകൾക്കും ഒരുപോലെ മധുരമാണോ? ചില ഓർമ്മകളെങ്കിലും കണ്ണീരിൻ്റെ കയ്പുരുചി പേറുന്നവയല്ലേ. ജീവിച്ച നാളുകളിൽ മറക്കാനാഗ്രഹിക്കുന്ന ചില ഏടുകളെങ്കിലും ഇല്ലാത്തവരുണ്ടാകുമോ? അങ്ങനെയെങ്കിൽ ഓർമ്മിക്കൽ പോലെ തന്നെ പ്രധാനമല്ലേ മറവിയും. ഓർമ്മകളാലും മറവിയാലും സംഘർഷഭരിതമായ തന്റെ ജീവിതത്തിൽ മറവിക്കും പിന്നീട് മറക്കാനും മരുന്നു തേടാൻ വിധിക്കപ്പെടുന്ന രാജീവിൻ്റെ ലോകത്തേക്ക് തിമിർത്തുപെയ്യുന്ന ഇടവപ്പാതിയുടെ അകമ്പടിയോടെ നിങ്ങളോരോരുത്തർക്കും സ്വാഗതം