കാവ്യാത്മകമായൊരു ഭാഷയാണ് നോവലിലുടനീളം, ജീവിതകയ്പിന്റെ പാറക്കെട്ടുകള്‍ക്കിടയിലൂടെ സ്‌നേഹസൗഹൃദ അരുവിയായി ഒഴുകുന്നത്. ഭാഷ സ്വയമൊരു സാന്ത്വനസ്രോതസ്സും സൗഹൃദകേന്ദ്രവുമായി മാറുമ്പോഴാണ്, അധികാരപ്രതാപങ്ങളൊക്കെയും പൊളിയുന്നത്… പ്രശസ്ത ചലച്ചിത്രവിമര്‍ശകനും കവിയും പ്രഭാഷകനുമായ വി.കെ. ജോസഫിന്റെ ആദ്യനോവലായ ‘മരിച്ചവരുടെ യുദ്ധങ്ങള്‍’ സമസ്തസംഘര്‍ഷങ്ങള്‍ക്കിടയിലും സ്വപ്‌നംകാണുന്നത്, ‘സമസ്തജീവിതപ്രകാശം’ എന്ന വര്‍ണ്ണാഭമായൊരു കാഴ്ചപ്പാടാണ്. അധികാരരഹിതമാകുമ്പോള്‍ മാത്രം മനുഷ്യര്‍ക്ക് അനുഭവപ്പെടാനും അനുഭൂതിപ്പെടാനും കഴിയുന്ന ഭാരരഹിതമായ സ്വാതന്ത്ര്യത്തിന്റെ നവലോകങ്ങളാണ് നോവല്‍ ആശ്ലേഷിക്കുന്നത്. -കെ.ഇ.എന്‍. അശാന്തമായ ജീവിതസത്യങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍