Mauthilum Maayatha Muhabbath Mujeeb Rahman Karulai Mankind Publication ഓർമ്മകളുടെ ദർഗ്ഗകളിൽനിന്നുയരുന്ന പ്രണയത്തിൻ്റെയും കാത്തിരിപ്പിൻ്റെയും നിലവിളിയാണ് ഈ നോവൽ. സൂഫിവഴികളിലെ അനിർവചനീയമായ ദിവ്യാനുരാഗവും ഭൗതികപ്രണയത്തിൻ്റെ നൊമ്പരങ്ങളും ഒന്നിച്ചുചേരുന്ന ഈ നോവൽ, കാലത്തിൻ്റെ അതിരുകൾക്കപ്പുറം, മരണത്തിൻ്റെ നിഴൽവീണ വഴികളിലൂടെ സഞ്ചരിക്കുന്ന സ്‌നേഹബന്ധങ്ങളുടെ ആഴവും പരപ്പും തൊട്ടറിയുന്നു. പ്രണയം ചിലർക്ക് അതിജീവനവും മറ്റുചിലർക്ക് നിശ്ശബ്ദവസന്തവുമാകുമ്പോൾ, മൗത്തോളം എത്തുന്ന വിരഹവേദനയിലും മായാതെ നിൽക്കുന്ന സ്‌നേഹസൗരഭ്യം ഈ പ്രണയകാവ്യം പങ്കുവെക്കുന്നു.