Mepple Mazhavillil Aval Josiya Joseph Story Slate Publication ജോസിയ ജോസഫ് ചില കണ്ടുമുട്ടലുകൾ വിധിയുടെ സമ്മാനമാണ്. ചില വേർപാടുകൾ ജീവിതത്തിൻ്റെ പാഠവും. ചില വാഗ്ദാനങ്ങൾ കാലത്തിനുപോലും മായ്ച്ചു കളയാനാകാത്ത ഓർമ്മകളായി ഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞുകിടക്കും. എന്നാൽ, ചില നഷ്ടങ്ങൾ നമ്മളെ നമ്മളിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരും. നഷ്ടങ്ങളിലും മുറിവുകളിലും നിന്ന് ആത്മവി ശ്വാസത്തിലേക്കും വെളിച്ചത്തിലേക്കും സ്വയം കണ്ടെത്തലിലേക്കും സഞ്ചരിക്കുന്ന ഈ ഹൃദ യസ്പർശിയായ യാത്രയിൽ അവൾ തിരിച്ചറിയു ന്നത് ഒരു വലിയ സത്യമാണ് - സ്വന്തം മൂല്യം അറിയാത്ത മനുഷ്യനാണ് ഏറ്റവും കൂടുതൽ മുറിവേൽക്കുന്നത്. പക്ഷേ, ആ യാത്രയിൽ അവൾ കണ്ടെത്തിയത് ഒരു വ്യക്തിയെ മാത്രമായിരുന്നോ? അതോ ഏറെ ക്കാലമായി മറന്നുപോയ സ്വയം തന്നെയോ? ഈ പേജുകളിൽ പലയിടത്തും നിങ്ങൾ നിങ്ങ ളെത്തന്നെയോ, അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെയോ കണ്ടുമുട്ടും. കാരണം, ചില മഴവില്ലുകൾ ആകാശത്തിലല്ല വിരിയുന്നത് - ഹൃദയത്തിലാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രണയം, ഒരുദിവസം നമ്മൾ നമ്മളെത്തന്നെ കണ്ടെത്തു ന്നതിലാണ്. ജോസിയ ജോസഫ്,