മനുഷ്യജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു മഹദ്ഗ്രന്ഥം. തിബറ്റിലെ മഹായോഗിയായ മിലരേപ യുടെ ജീവിതകഥ. പല തലത്തിൽനിന്നു വായിക്കാവുന്ന ഒരത്ഭുതകഥയാണിത്. സ്വപ്രയത്നത്തിൻ്റെ തീവ്രത കൊണ്ട് ബുദ്ധപദത്തിലെത്തുന്ന ഒരു ദുർവൃത്തന്റെ മാനസാന്തരത്തിൻ്റെയും കഠിനതപസ്സിൻ്റെയും ഹൃദയ സ്‌പർശിയായ ആഖ്യാനം. അഹങ്കാരലേശമില്ലാതെ ജീവൽപ്രവാഹത്തിന്റെ ശക്ത- മായ ഒഴുക്കിൽപ്പെട്ട് ഒരിക്കലും വഴിതെറ്റാതെ ആരെയും പഴിക്കാതെ കരുണയുടെ ധ്യാനനൗകയിൽ മാത്രം യാത്ര ചെയ്‌ത് മനുഷ്യ വർഗ്ഗത്തിന്റെ അത്ഭുതകരമായ വിജയവൈജയന്തി ഉയർത്തിപ്പിടിക്കുന്ന മിലരേപയുടെ ഈ മഹച്ചരിതം തത്ത്വശാസ്ത്രങ്ങളുടെ തലനാരിഴകീറലുകളെ തീർത്തും ഒഴിവാക്കുന്നു. ഗുരുശിഷ്യപാരസ്‌പര്യത്തിൻ്റെ ഒരു ഉദ്ഘോഷ മെന്നതോടൊപ്പം നാടകീയത നിറഞ്ഞ ഒരു നാടോടിക്കഥയുമാണ് ഈ കൃതി.