ഉറൂബ് “തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ടം. അദ്ദേഹത്തിൻ്റെ കഥകളിൽ അതിമാത്ര ദുഃഖിതരായ പാത്രങ്ങൾ ഉണ്ടെങ്കിൽ, നമ്മൾ അവരുടെ ആത്മാവിൻ്റെ അഗാധതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ നമ്മെ അനുവദിക്കുന്നുമില്ല. മൂർച്ഛാവസ്ഥ പ്രാപിക്കാത്തതാണ് ഉറൂബിൻ്റെ കഥകളിലെ വികാരമണ്ഡലം. അതൊരിക്കലും തിളച്ചുമറിയുന്നില്ല. നമ്മുടെ ചെറുകഥാസാഹിത്യത്തിൽ മിതശീതോഷ്ണ മേഖലയുടെ സൃഷ്ടികർത്താവാണ് ഉറൂബ്' ആർ.രാമചന്ദ്രൻ സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിൻപുറങ്ങളിലെ നാലുകെട്ടിൻ്റ ഇരുട്ടറകളിൽ ജീവിക്കുന്ന 'മിണ്ടാപ്പെണ്ണു'ങ്ങളുണ്ട്. അത്തരമൊരു പെൺകുട്ടിയുടെ ദുഃഖത്തെ തൻ്റെ വിദഗ്ധ തൂലികയിലൂടെ അനശ്വരമാക്കുകയാണ് ഉറൂബ് കവിത തുളുമ്പുന്ന വരികളിലൂടെ