അവാച്യമായതിനെ ആവിഷ്ക്കരിക്കുന്നതിനുവേണ്ടി ദശലക്ഷക്കണക്കിനാളു കൾ ഗ്രന്ഥരചനയ്ക്കു മുതിർന്നിട്ടുണ്ടെങ്കിലും അവ നിശ്ശേഷം പരാജയങ്ങളായി രുന്നു. പരാജയപ്പെട്ടിട്ടില്ലാത്ത ഒരു പുസ്‌തകം എനിക്കറിയാം. അതാണ് മിർദാദി ന്റെ പുസ്‌തകം. അതിൻ്റെ അന്തസ്സത്ത ഗ്രഹിക്കാനാവുന്നില്ലെങ്കിൽ അത് നിങ്ങ ളുടെ പരാജയമായിരിക്കും, ഗ്രന്ഥകാരൻ്റേതല്ല! മറ്റ് ഏതൊരു പുസ്‌തകവും വാ യിക്കുന്നതുപോലെ അതു വായിക്കരുത്! അതിൻ്റെ ഏടുകളിൽ സംഗീതം നിറ ഞ്ഞുപരന്നിരിക്കുന്നതിനാൽ സുന്ദരമായ കവിതപോലെ അത് വായിക്കുക. ഒരു ധ്യാനഗുരുവിന്റെ സന്ദേശംപോലെ അത് വായിക്കുക. അതിലെ വാക്കുകൾ സൂ ചകപദങ്ങളാണ്. അവയുടെ അർഥങ്ങൾ നിഘണ്ടുവിൽ തിരയേണ്ട. നിങ്ങളുടെ ഹ്യദയത്തിൽ എന്തെങ്കിലും പതിപ്പിക്കുമ്പോഴാണ് അവയ്ക്കർഥമുണ്ടാവുന്നത്.