നിങ്ങൾ ഒരു കഥ കേൾക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ വിശ്രാന്തിയിലാകും. അതേസമയം നിങ്ങളൊരു സിദ്ധാന്തത്തെ കേൾക്കുവാൻ തുടങ്ങുമ്പോൾ നിങ്ങൾ പിരിമുറുക്കത്തിലായിത്തീരും. എന്താണോ നിങ്ങളിൽ പിരിമു റുക്കത്തെ സൃഷ്ടിക്കുന്നത് അതിനു നിങ്ങളെ അധികമൊന്നും സഹായിക്കു വാനാവില്ല. ഒരു നീതികഥ ഒരിക്കലും നിങ്ങളെ ബോധ്യപ്പെടുത്തുവാൻ അമിക്കുക യില്ല. എന്നാൽ അത് നിങ്ങളെ അപ്രതീക്ഷിത മായി പിരിച്ചാക്കും. അത് നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കും, ഉള്ളിൻ്റെ ഉള്ളിൽ അത് നിങ്ങളെ സ്പർശിക്കും, അതിനാൽ എനിക്ക് കഥകൾ പറയേണ്ടി വരുന്നു.