Moonnam Nilayile Muri Rency K Varghese Mankind Publication നഗരത്തിന്റെ ശബ്ദങ്ങൾക്കും തിരക്കിനുമിടയിലായി ഒരു വീടിന്റെ മൂന്നാംനിലയിലുള്ള രണ്ട് മുറികളിൽ താമസിക്കാനെത്തുന്ന മൂന്ന് യുവാക്കൾ. അപരിചിതരായി തുടങ്ങി പിന്നീട് സുഹൃത്തുക്കളായി മാറിയ ഇവർക്കിടയിലുണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യം ചിരികളും സ്വപ്നങ്ങളും പ്രണയവും നിറഞ്ഞൊരു പഴയകാലത്തിലേക്ക് കുട്ടിക്കൊണ്ട് പോകുന്നു. ഇവർ താമസിക്കുന്ന മുറിക്ക് ഒരു പഴയ കഥയുണ്ട്. പ്രണയത്തിന്റെയും വിരഹത്തിൻ്റെയും നൊമ്പരത്തിന്റെയും കഥ.