മലബാറിൽ, ഇപ്പോഴത്തെ പാലക്കാട് ജില്ലയിൽപ്പെട്ട കൂടല്ലൂർ എന്ന ഗ്രാമത്തി ലാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ജനിച്ചത്. ആ ഗ്രാമത്തിലെ കൊത്തലങ്ങാട്ടേതിൽവീട്ടിലെ ഒരു കൊട്ടിലിലാണ് പിറവി. ജനനത്തീയതി: 1108 കർക്കിടകം 25, 1933 ഓഗസ്റ്റ് 8. ബുധനാഴ്‌ച. നക്ഷത്രം: ഉത്രട്ടാതി (മലയാളവ ർഷക്കണക്കിൽ). മാതാവിന്റെ പേര് അമ്മാളുവമ്മ പിതാവ്: പുന്നയൂർക്കുളം ടി. നാരായണൻ നായർ. സഹോദരന്മാർ: ഗോവിന്ദൻ നായർ, ബാലകൃഷ്‌ണൻ നായർ, നാരായണ ൻ നായർ. കൂട്ടത്തിൽ ഇളയതാണ് വാസു. അച്ഛൻ നാരായണൻ നായർ മെട്രിക്കുലേഷൻ പാസായിരുന്നു. കുറച്ചുകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സിലോണിലെത്തി. ഒരു കച്ചവടസ്ഥാ പനത്തിൽ ഗുമസ്‌തനായി; കുറച്ചു കാലത്തിനുശേഷം സ്വന്തമായി കച്ചവടസ്ഥാ പനം നടത്തി. വല്ലപ്പോഴുമാണ് നാട്ടിൽ വന്നിരുന്നത്. അതിനാൽ കുട്ടിക്കാലത്ത് അച്ഛനുമായുള്ള ബന്ധം വാസുവിന് കുറവായിരുന്നു. ദാരിദ്ര്യത്തിൻ്റെ കയ്‌പറി ഞ്ഞുകൊണ്ടാണ് ബാല്യകാലം പിന്നിട്ടത്. കൂടല്ലൂരിൽ കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിൽ വിദ്യാഭ്യാസം ആരംഭി ച്ചു. പിന്നെ മലമക്കാവ് എലിമെൻ്ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളി ലും. 1948-ൽ ഒന്നാം ക്ലാസോടെ എസ്.എസ്.എൽ.സി. പാസായി