Mudiyettu Dr.C.R.Rajagopalan Ascend Publication കേരളത്തിലെ ഏറ്റവും പ്രാചീന നാടോടി നാടകമായ മുടിയേറ്റ് മദ്ധ്യകേരള ത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിലെ ആചാരങ്ങളോടനുബന്ധിച്ച് നടത്താറുള്ള അനുഷ്‌ഠാനകലാരൂപമാണ്. നാടോടി അരങ്ങിൻ്റെ കരുത്തും ഒരുമയും സ്വന്തം മണ്ണിന്റെ രംഗകലാതത്വങ്ങളും മുടിയേറ്റിൽ ദർശിക്കാം. തുറന്ന അരങ്ങിൽ കാവി ലമ്മയുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന വിളക്കിൽ നിന്നു പകർന്ന വെളിച്ച ത്തിലാണ് മുടിയേറ്റിന് വേദി ഒരുങ്ങുന്നത്. തൗര്യത്രികം ആണ് മുടിയേറ്റിന്റെ ജീവഭാഷ, മുറിയടന്ത, പഞ്ചാരി, പാണ്ടി, ചെമ്പട, ഏകതാളം, വേലക്കൊട്ട് എന്നീ താളങ്ങളാണ് മുടിയേറ്റിലുള്ളത്. ഒരു ഗ്രാമം മുഴുവൻ പ്രേക്ഷകരാകുന്നു. കളിവി ളക്കിനു മുന്നിലെ കാവരങ്ങിനെ അവതരണത്തിൻ്റെ മാന്ത്രികതകൊണ്ട് കൈലാ സവും പാതാളവും ഭൂമിയും യുദ്ധക്കളവും ആക്കി മാറ്റുന്നു. ആൽമരം, മാവ് മുതലായ വൃക്ഷങ്ങളും തറകളും മതിൽക്കെട്ടുകളും വയലുകളും എല്ലാം ഈ നാടകത്തിന്റെ ഭാഗഭാക്കാകുന്നു. കാവുവട്ടത്തിൽ വ്രതനിഷ്‌ഠകൾകൊണ്ട് രൂപ പ്പെടുത്തിയ ഗ്രാമീണ ജനതയുടെ അമൂർത്തമായ ദേവീസങ്കല്‌പത്തിനു മൂർത്തത കൈവരുത്തുന്ന കലാരൂപമാണ് മുടിയേറ്റ്