Muri Anil Narinada Mankind Publication കോഴിക്കോടിന്റെ കിഴക്കൻ ദേശത്തെ കുടിയേറ്റ മനുഷ്യരുടെ ജീവിതമാണ് 'മുറി'. റബർ തോട്ടങ്ങളും അതിനോടനുബന്ധിച്ചുള്ള മനുഷ്യരുടെ പച്ചയായ ജീവിതപരിസരവും 'മുറി'യുടെ കഥാപശ്ചാത്തലമൊരുക്കുന്നു. അയഥാർത്ഥമായതൊന്നും ഈ ചെറുനോവലില്ലെന്നും പറയാം. അടിത്തട്ടു മനുഷ്യരുടെ ജീവിതം എപ്പോഴും മുറിവുകളുടെ ഘോഷയാത്രയാണ്. ചിലപ്പോഴതിന് ടാപ്പിംഗ് കത്തിയുടെ ആലിംഗമേൽക്കുന്ന റബർതൊലിയുടെ ആകൃതിയാവും. ഉണങ്ങുന്തോറും മുറിപ്പെടുന്നത്. ഇതിലെ കഥാപാത്രങ്ങളും പലതരം മുറിവുകളിൽ ജീവിക്കുന്നു. മരണവും രതിയും കലമ്പലും സ്നേഹവും പ്രതിധ്വനിക്കുന്നൊരു മലഞ്ചരിവ് വായനക്കൊടുവിലും കൂടെപ്പോരുന്ന കഥാപാത്രങ്ങൾ.റിഹാൻ റാഷിദ്