Naatakam Veno Naatakam By N.NPillai Mathrubhumi Books എല്ലാ ദൃശ്യകലകളും സാധാരണക്കാരന്റെ കലയാണ്. അതായത്, ജനകീയകല. മനുഷ്യഭാവനയില്‍ ഉടലെടുത്തിട്ടുള്ള എല്ലാ കലാരൂപങ്ങളുടെയും സമഞ്ജസസമ്മേളനമായ നാടകം എന്ന അതിമഹത്തായ കലാരൂപവും നൂറുശതമാനം ജനകീയകലയാണ്. അത് നാടകത്തിന്റെ നടപടിക്രമങ്ങള്‍ക്കു നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന നിരൂപകര്‍ക്കു വേണ്ടിയല്ല, സഹൃദയരായ സാമാജികര്‍ക്കു വേണ്ടിയാണ്; അവര്‍ക്കു വേണ്ടി മാത്രം… നാടകം എന്ന കലാരൂപത്തെ മുന്‍നിര്‍ത്തി, സാഹിത്യം, സിനിമ, രാഷ്ട്രീയം, മതം… തുടങ്ങി ഒട്ടേറെ മേഖലകളെക്കുറിച്ചുള്ള നിശിതമായ അഭിപ്രായങ്ങളും കണ്ടെത്തലുകളും വിമര്‍ശനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി പതിനേഴു രചനകള്‍. എന്‍.എന്‍. പിള്ളയുടെ ലേഖനങ്ങളുടെ സമാഹാരം