പ്രമേയങ്ങളെ എഴുതുന്ന കവിതകളും ഭാവങ്ങളെ/ഭാവസങ്കീർണ്ണതകളെ എഴുതുന്ന കവിതകളും അടങ്ങുന്നതാണ് ഈ സമാഹാരം. ഉടൽസംക്രാന്തികൾ, കൊറ്റി, നെല്ലിയാമ്പതിയിലൂടെ, ചിത്രശലഭങ്ങളുടെ മനുഷ്യജീവിതം, നടന്നുനീങ്ങുന്ന കടുവ, വീടിന്റെ വർത്തമാനങ്ങൾ, കറുത്തപാട്ട്, ഉടപ്പിറപ്പ്, രൂപാന്തരങ്ങൾ തുടങ്ങിയ 61 കവിതകൾ. സമകാലകവിതയിൽ വ്യത്യസ്തമായ തലയെടുപ്പോടെ നിലകൊള്ളുന്നതാണ് ഇതിലെ ഓരോകവിതയും.