ആധുനിക കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതി. ഒരു സമുദായത്തിന്റെ പരിവര്‍ത്തനം മാത്രമല്ല, റോബിന്‍ ജെഫ്രി എന്ന പണ്ഡിതന്‍ വായനക്കാര്‍ക്കു മുന്‍പാകെ അവതരിപ്പി ക്കുന്നത്. മറിച്ച്, അന്നേവരെ നിലനിന്നിരുന്ന സകല സമവാക്യങ്ങളെയും തിരുത്തിക്കൊണ്ടുള്ള കേരളദേശത്തിന്റെ സമൂലമായ മാറ്റത്തെയാണ്. കേരളചരിത്രത്തിന്റെ ഇരുള്‍വീണുകിടക്കുന്ന ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന അത്യപൂര്‍വ്വവും അനന്യവുമായ ഈ ഗ്രന്ഥം ചരിത്രാന്വേഷികള്‍ക്കും വായനാപ്രേമികള്‍ക്കും എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും.