ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങൾ അപൂർവ്വ ഗണത്തിൽ പെട്ട വ്യക്തികളാണ്. ഉദാത്തമായ ഒരു ഭാവതലത്തിൻ്റെ ഉടമകൾ. പ്രതിബദ്ധതയുടെ വിഷയത്തിൽ കുമാരനാശാൻ്റെ നളിനിയിലെ നായികാനായകന്മാരെ ഓർമിപ്പിക്കുന്നവർ. ജയകൃഷ്‌ണനും കല്യാണിക്കുട്ടിയും ദിവാകരൻ്റെയും നളിനിയുടെയും പകർപ്പുകൾ ആണെന്ന് പറയുകയല്ല. ദിവാകരൻ 'നല്ല ഹൈമവാതഭൂവിൽ ഉല്ല സിച്ച യുവയോഗി ആയിരുന്നല്ലോ. ഹൈമവതഭൂവിൽ കുറെനാൾ ജയകൃഷ്‌ണനും കഴിഞ്ഞിട്ടു ണ്ട്. ഡൽഹിയിൽനിന്ന് കാൽനടയായി തുടങ്ങിയ യാത്ര.. "ഹിമാലയസാനുക്കളിലും അവസാനം ബദരീനാഥിലും ചെന്ന് അവസാനിച്ചപ്പോൾ വർഷങ്ങൾ ഒഴുകിപ്പോയത്" ജയകൃഷ്‌ണൻ അറി ഞ്ഞിരുന്നില്ല. സന്യാസവും ജയകൃഷ്ണൻ സ്വീകരിച്ചിരുന്നു. പക്ഷേ, 'ഉല്ലസിക്കു വാൻ കഴിയുന്ന അവസ്ഥയിലല്ല അയാൾ. താൻ തേടിയ യോഗാത്മകത നേടുവാൻ അയാൾക്ക് കഴിയുന്നില്ല. സ്വതവേ വിവേകിയായിരുന്നിട്ടും എവിടെയും സ്വസ്ഥത കിട്ടിയില്ല എന്ന തിരിച്ചറിവിൽ നാട്ടിലേക്ക് തിരിച്ചു വരുന്ന ജയകൃഷ്ണനെ, കല്ലുവിനോടുള്ള തീവ്രസൗഹ്യദം മറക്കാൻ കഴിയാത്ത ജയകൃഷ്ണനെ, ആണ് നോവലിസ്റ്റ് നമുക്ക് പരിചയപ്പെടുത്തുന്നത്.