Narayaneeyam Prof Panmana Ramachandran Nair Dc Books ഭക്തികാവ്യമായ നാരായണീയത്തിന്റെ വ്യാഖ്യാനങ്ങളോ പദ്യപരിഭാഷകളോ വായിച്ചു മനസ്സിലാക്കാന്‍വേണ്ട കഴിവില്ലാത്തവരാണ് ഗുരുവായൂരപ്പനെ ആരാധിക്കുന്ന ഭക്തജനങ്ങളില്‍ ഭൂരിപക്ഷവും. നാരായണീയപദ്യങ്ങള്‍ ഭക്തിയോടെ ഉരുവിടുന്ന പതിനായിരങ്ങളുണ്ട്. ഇവരിലും മിക്കവര്‍ക്കും അവയുടെ സാമാന്യാര്‍ത്ഥംപോലും അറിയില്ല. പ്രധാനമായും അവര്‍ക്കു വേണ്ടിയുള്ളതാണ് ലളിതമായ ഈ ഗദ്യപരിഭാഷ. ഒരാശയവും വിട്ടുകളയാതിരിക്കുക, കൂട്ടിച്ചേര്‍ക്കാതിരിക്കുക, ചുരുക്കുകയോ പരത്തുകയോ ചെയ്യാതിരിക്കുക, ആദ്യന്തം നിറഞ്ഞുനില്ക്കുന്ന ശോക-ഭക്തിഭാവങ്ങള്‍ കാത്തുസൂക്ഷിക്കുക-- ഇതാണ് ഈ പരിഭാഷയുടെ രീതി.