Narikkuth Raju Francis ഇത് പകയുടെ, പ്രതികാരത്തിൻ്റെ, വേട്ടയാടലിന്റെ കഥയാണ്. കൊമ്പുകുത്തിയിൽ ഇച്ചിരി കുരുമുളകും കപ്പയുമൊക്കെയായി സാധാരണജീവിതം നയിച്ചിരുന്ന ബെന്നിയുടെ ജീവിതത്തിൽ പൊടുന്നനേയുണ്ടാവുന്ന ചില സംഭവങ്ങൾ കൊണ്ടെത്തിക്കുന്നത് ഒരു നരിക്കുത്തിലാണ്. നരി നരഭോജിയാകുമ്പോൾ കുന്തവും വടിയും പന്തവുംകൊണ്ട് ആക്രമിച്ചു കൊല്ലുന്നതാണ് പുരാതനമനുഷ്യൻ്റെ നരിക്കുത്ത്. എന്നാൽ ഇവിടെ ചിന്നമറയൂരിൻ്റെ ഉൾക്കാടുകളിൽ നരിക്കുത്ത് അരങ്ങേറുന്നത് എന്തിനുവേണ്ടിയാണ്? അതിനു കോപ്പുകൂട്ടിയതും വലയിൽ കുടുങ്ങിയതുമാരാണ്