നമ്മുടെ പഠനഗവേഷണങ്ങളെ നയിക്കുന്ന സാംസ്കാരികസിദ്ധാന്തങ്ങളുടെ പൊരുളെന്ത്? ഇവിടെ നടക്കുന്ന ധൈഷണികവ്യവഹാരങ്ങൾ ആധികാരികമോ വസ്തുതാപരമോ ആണോ? സത്യാനന്തരകാലം, ഡിജിറ്റൽ മാനവികത, ആഗോളീകരണവും ബഹുരാഷ്ട്രത്വവും, നിർമ്മിതബുദ്ധിയും മനുഷ്യകർത്തൃത്വവും, സൈബർസുരക്ഷയും സൈബർ കുറ്റകൃത്യങ്ങളും, ന്യൂറോമോർഫിക് കമ്പ്യൂട്ടിങ്, വോക്കിസം മുതലായവയെക്കുറിച്ച് അറിയണ്ടേ? ഇവ അനാവൃതമാകുമ്പോൾ തെളിയുന്ന യാഥാർത്ഥ്യങ്ങൾ എന്ത്? നമ്മുടെ സാംസ്കാരികരംഗത്തിന് ഇനി ദിശയും ദിശാബോധവും ലഭിക്കുന്നതെങ്ങനെ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള വ്യക്തമായ ഉത്തരം ഇതിലുണ്ട്. അക്കാദമികരംഗത്തെ ദീപ്തമാക്കാൻ പര്യാപ്തമായ വിശ്വസനീയ റഫറൻസ് ഗ്രന്ഥം.