കവിത്രയത്തിനുശേഷം മലയാളകവിതയിലുണ്ടായ ഭാവുകത്വ പരിണാമങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി സർവ്വകലാശാല ബി.എ. മൂന്നാം സെമസ്റ്റർ മലയാളം ബിരുദവിദ്യാർത്ഥികൾക്കായി നിർദ്ദേശിച്ചിരിക്കുന്ന പുസ്തകമാണ് 'നവീനകവിത.' വിദ്യാർത്ഥികളുടെ സാഹിത്യബോധവും ഭാഷാബോധവും വിപുലീകരിക്കുന്നതിനൊപ്പം കാവ്യഭാഷയുടെ പ്രത്യേകതകളും ഭാവുകത്വപരിണാമങ്ങളും കാല്പനികപ്രവണതകളും മനസ്സിലാക്കാനുതകുന്ന തരത്തിലാണ് ഈ കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികളുടെ ആസ്വാദനനിലവാരം മെച്ചപ്പെടുത്താനും ജീവിതഗന്ധിയായ അപരലോകങ്ങളെ പരിചയപ്പെടാനും വർത്തമാനകാലസമൂഹം സാഹിത്യത്തെ സ്വാംശീകരിച്ച വഴികൾ മനസ്സിലാക്കാനും 'നവീനകവിത' അവസരമൊരുക്കുന്നു.