Nayattu Kakkanadan H&C Books കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമി ക്കുന്ന അഗ്നിപർവതമുഖങ്ങളാണ് കാക്കനാടൻ കഥാപാത്രങ്ങ ളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്ര വികിരണങ്ങളേല്പ്‌പിക്കുന്ന ഉഷ്‌ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്‌പങ്ങൾപോലെ കൊത്തിവെക്കു ന്നതും മനുഷ്യൻ്റെ കരുത്തും ദൗർബല്യവും തന്നെ. വിസ്മൃതി യിൽ പിടഞ്ഞെണീറ്റ അന്ധകാരാവൃതമായ ഒരു മുഖവും നെടു വീർപ്പിന്റെ ഒച്ചയും തുടലൂരിവിടുന്ന അലർച്ചയാണ് 'നായാട്ട്' -കീഴടക്കിയവൻ പരാജിതനാകുന്നതിൻ്റെ ദൃഷ്‌ടാന്തം. കാലം ചിതറിച്ചുകളഞ്ഞ ഒരു രാഷ്ട്രീയസിദ്ധാന്തത്തിൻ്റെ വർത്തമാന കാലസാധുതയെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നു 'ഗാവ്രിലോ പ്രിൻസിപ്പ്' - വിപ്ലവവായാടിത്തത്തിന് സമചിത്തതയുടെ നിർ വചനം.