ഘാതക് കമാൻഡോ ജയരാമൻ. കാശ്‌മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ. ഒരു നാൾ ജയരാമൻ്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു. വോളൻ്ററി റിട്ടയർമെൻ്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!