Neendakathakal Madhavikutty Dc Books മാധവിക്കുട്ടിയെ മറ്റെഴുത്തുകാരിൽനിന്ന് വ്യത്യസ്‌തയാക്കിയത് എഴുത്തിലെ ധീരതയാണ്. സ്വത്വബോധമുള്ള സ്ത്രീയുടെ ആന്തരലോകത്തെ അവർ മറകൂടാതെ ആവിഷ്‌കരിച്ചു. അത് തന്നോടും താൻ ജീവിക്കുന്ന സമൂഹത്തോടുമുള്ള ധീരമായ പ്രതികരണങ്ങളായിരുന്നു. മറ്റുള്ളവർ എന്തു കരുതും എന്നു പേടിച്ച് തനിക്കു പറയാനുള്ളത് അവർ പറയാതിരുന്നില്ല. തികഞ്ഞ ആത്മാർത്ഥതയോടെ, തീക്ഷ്‌ണമായ വൈകാരികതയോടെ, മൂർച്ചയുള്ള വാക്കുകളിൽ മാധവിക്കുട്ടി തൻ്റെ ഉള്ള് മറയില്ലാതെ ആവിഷ്‌കരിച്ചു. സാധാരണഗതിയിൽ സ്ത്രീകൾ ആ രീതിയിൽ ആത്മാവിൻ്റെ അപാവരണങ്ങൾ നിർവഹിക്കാൻ ധൈര്യപ്പെടാറില്ല. അവിടെയാണ് മാധവിക്കുട്ടി പ്രകടമാക്കിയ ധീരതയുടെ മൂല്യം വ്യക്തമാകുന്നത്.