ഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പംതന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേൻമധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാർദ്ധക്യജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നുവരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ സാക്ഷ്യമോതുന്ന ഈ നോവലിലെ ദേശത്തിനുപോലും പ്രണയത്തിന്റെ ഗന്ധമാണ്. പ്രണയത്തിന്റെ നിഗൂഢ കേന്ദ്രത്തിലേക്കാണ് സുധ തെക്കേമഠത്തിന്റെ നേർപാതി സഞ്ചരിക്കുന്നത്.