മലയാണ്മയുടെ സ്വത്വത്തെയും സംസ്‌കാരത്തെയും അരുമയോടെ വളർത്തി വലുതാക്കിയ മഹാനദിയാണ് ഭാരതപ്പുഴ എന്ന നിള. നിള മലയാളത്തിന്റെ ആത്മാവിലേക്കൊഴുകുന്ന ജീവിതനദിയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആയിരമായിരം കഥകളും പുരാവൃത്തങ്ങളും ചരിത്രങ്ങളും നെഞ്ചിലടുക്കിപ്പിടിച്ചുകൊണ്ട് നിള ഒഴുകിക്കൊണ്ടിരിക്കുന്നു. നിളയുടെ കഥ നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും കഥയാണ്-- അറിവിനും അപ്പുറത്തുള്ള അനുഭൂതിയാണത്. നിളയുടെ മനസ്സിലൂടെ തീർത്ഥാടനം നടത്തുന്ന ഈ ഗ്രന്ഥം നമ്മുടെ സംസ്‌കൃതിയുടെ ഹൃദയരേഖയാണ്.