ഹൃദയപൂർവം എഴുതപ്പെട്ട പുസ്‌തകമാണിത്. മറക്കാൻ വയ്യാത്ത ഓർമകൾ ഇവിടെ പച്ചപ്പോടെ തെഴുക്കുന്നു. ചുറ്റും അലയടിക്കുന്ന പ്രകൃതി തുളുമ്പുന്ന ഈ സമാകലനത്തെ ജൈവനീതിയുടെ ആത്മകഥനം എന്നു വിശേഷിപ്പിക്കാം. വായിച്ചുതുടങ്ങിയാൽ കൂടെവരുന്ന പുസ്‌തകം. അവതരിപ്പിക്കപ്പെടുന്ന പരിസ്‌ഥിതി വിവേകത്തിൻ്റെ നേർചിത്രങ്ങൾ ഭാവിയുടെ ചൂണ്ടുപലകകൾ കൂടിയാണ്. മനുഷ്യരിലേക്കു മാത്രമല്ല സർവ ചരാചരങ്ങളിലേക്കും നീളുന്ന പൊക്കിൾക്കൊടി ബന്ധത്തിന്റെ സർഗാത്മകമായ അന്വേഷണം.