Ninte Nettiyil Ente Chumbanathinte Salabhangal Binu P T Dc Books 'ആദ്യമായി ചുംബിച്ച ചുണ്ടുകൾ... ആദ്യമായി പ്രണയത്താൽ ചേർത്തുപിടിച്ച ഉടൽച്ചൂട്... ആദ്യമായി വരിഞ്ഞുമുറുക്കിയ നഗ്നഗാത്രത്തിന്റെ നെഞ്ചിലെ ഭ്രാന്തൻമിടിപ്പുകൾ... വന്യവിസ്ഫോടനങ്ങൾ... ഓർമ്മകളുടെ വനപഥങ്ങൾ വകഞ്ഞുവകഞ്ഞു മറഞ്ഞുപോയ കാലത്തേക്കു സഞ്ചരിക്കുമ്പോൾ ഇവയോരോന്നിനും പ്രാണൻ വീണ്ടുകിട്ടുന്നു. ഓർമ്മയുടെ അവസാനത്തെ തിരിനാളം പൊലിയുംവരെ വ്യക്തവും അവ്യക്തവുമായ വീണ്ടെടുക്കലുകളുണ്ട് ഓരോ മനുഷ്യനും. ആദ്യം വാരിയെടുത്ത ഒരുപിടി മണ്ണുമുതൽ അവസാനിക്കാത്തതും അടങ്ങാത്തതുമായ ഓർമ്മകളാണ് പി.ടി. ബിനുവിന്റെ പ്രണയകവിതകളിൽ ജീവൻ വീണ്ടെടുക്കുന്നത്. പ്രണയത്തിന്റെ അനുസ്യൂതമായ മിടിപ്പുകൾ തൊട്ടറിയാനില്ലാത്ത ഒരു വരിപോലും ഉണ്ടാവില്ല ഈ പുസ്തകത്തിലൊരിടത്തും'.അവതാരിക: രഞ്ജി പണിക്കർ യുവമനസ്സുകളെ നിത്യഹരിതമാക്കുന്ന പ്രണയഗീതങ്ങൾ