Nireeswara Kripayaal | നിരീശ്വര കൃപയാല്‍ | H&C Books ചിരിയുടെ വിപുലമായ ഒരു തോട്ടമാണ് ഈ കഥാസമാഹാരം. തുറന്ന ചിരിയും മറഞ്ഞിരിക്കുന്ന ചിരിയുമുണ്ട്. കത്തിക്കരിഞ്ഞ ചിരിയുണ്ട്, ദാരുണമായ ചിരിയുമുണ്ട് ഈ കഥകളിൽ." അവതാരികയിൽ വർഗീസാന്റണി അന്ത്യശ്വാസത്തിനു തൊട്ടുമുമ്പുള്ള ശ്വാസമെടുക്കുന്ന ഹാസ സാഹിത്യത്തിന് 'അസ്സൽശ്വാസ' മേകി പ്രത്യുജ്ജീവിപ്പിക്കുവാൻ തക്ക ഉശിരുള്ള കഥകൾ. നർമഭാവനയുടെയും ചിരിഭാഷയുടെയും ഖരാതിഖരങ്ങളെടുത്ത് ഉഷാറിൽ അമ്മാനമാടുകയാണ് ഇവിടെ എഴുത്തുകാരൻ. ഈ അധോലോകം വാഴുന്നത് 'ഫെമിനിച്ചി' മുതൽ കരിസ്‌മാറ്റിക്കുകാരൻ വരെയാണ്! ഈ കരിഞ്ചന്തയിൽ വില്പനയ്ക്ക വച്ചിരിക്കുന്നത് കാമവും ക്രൈമും മുതൽ കരാട്ടെ വരെയാണ്