നിത്യൻ നിശ്ശബ്ദനായിരുന്നു. അവൻ്റെ ശ്വാസത്തിന് ഒരു താളമുണ്ടായിരുന്നു. മൗനമൊരുക്കിയ താളത്തിൽ അവൻ നടക്കുകയും ഇരിക്കുകയും ചെയ്തു. മൗനം നൽകുന്ന ജലത്താലും അന്നത്താലും ദാഹത്തെയും വിശപ്പിനെയും ശമിപ്പിച്ചു വെറുതെ നടന്നു. അവൻ ആരെയും കാണുന്നുണ്ടായിരുന്നില്ല. ഒന്നിനെയും കേൾക്കുന്നുണ്ടായിരുന്നില്ല. തീർത്തും നിശ്ശബ്ദനായിരുന്നു. കഥാപാത്രങ്ങൾ മൗനത്തെക്കുറിച്ച് സംസാരിക്കുന്ന പശ്ചാത്തലത്തിൽ വായനക്കാരൻ അനുഭവിക്കുന്നത് പരമമായ മൗനത്തെയാണ്.