15–ാം വയസ്സിലെ ആക്രമണം മുതൽ 50–ാം വയസ്സിൽ മാരക രോഗം ആക്രമിച്ചതുവരെയുള്ള കാലത്തെ ഓർമകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പത്മശ്രീ ബഹുമതിക്ക് അർഹയായ സുനിതയുടെ പോരാട്ടത്തെക്കുറിച്ചു കൂടുതൽ പറയേണ്ടതില്ല. സമൂഹത്തിൽ പ്രകാശം പരത്തുന്ന ആ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ചർച്ച ചെയ്തതും എന്നും ഓർമിക്കപ്പെടുന്നതുമാണ്.